
നെൽസൺ, രജനികാന്ത് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന 'ജെയിലർ -2' എന്ന ചിത്രം ഈ മാസം (ഒക്ടോബർ) 15- ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. ഈ സിനിമയുടെ ട്രെയിലർ ഈയിടെ പുറത്ത് വന്നതു വൈറലായിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി രജനികാന്ത് അഭിനയിക്കുന്ന ചിത്രങ്ങളുടെ ഓഡിയോ പ്രകാശന ചടങ്ങ് വളരെ ബ്രമ്മാൻഡമായി നടക്കാറുണ്ട്. എന്നാൽ 'ജെയിലർ- 2' ചിത്രത്തിന് അതുപോലുള്ള വലിയ പ്രൊമോഷൻ ചടങ്ങുകളൊന്നും നടന്നില്ല. അതിന് പ്രധാന കാരണം തമിഴ്നാട്ടിൽ പുതിയ പാർട്ടി അധികാരത്തിൽ വന്നതിനെ തുടർന്ന് ഉണ്ടായിരിക്കുന്ന ചില രാഷ്ട്രീയ കാരണങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.
എങ്കിലും ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി തമിഴിലെ ഒരു പ്രധാന ടെലിവിഷൻ ചാനലിൽ രജനികാന്തിന്റെ ഒരു അഭിമുഖം സംപ്രേഷണം ചെയ്യാൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ പദ്ധതിയിട്ടിട്ടുണ്ട് എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തുവന്നിട്ടുണ്ട്. ഈ പ്രത്യേക അഭിമുഖത്തിൽ പങ്കെടുക്കുവാൻ രജനികാന്ത് സമ്മതിച്ചിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുമുണ്ട്. ഇതിന് മുൻപ് രജനികാന്ത് 'എന്തിരൻ' എന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടി ഇതുപോലെ ഒരു അഭിമുഖം നൽകിയിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
ഈ രജിനികാന്തിനൊപ്പം വിദ്യാ ബാലൻ, മോഹൻലാൽ, സുരാജ് വെഞ്ചാരമൂട്, മൃണാ മേനൻ, രമ്യാ കൃഷ്ണൻ, മിഥുൻ ച ക്രവർത്തി, ഹൃത്വിക് റോഷൻ, ശിവരാജ്കുമാർ തുടങ്ങി നിരവധി പ്രധാന താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.
Photo Courtesy - Google










